പെരുമ്പാവൂർ: വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പ്ലാറ്റിനം ജൂബിലി സ്മാരക ഇൻഡോർ സ്റ്റേഡിയംമന്ദിരം ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് മൂന്നിന് നടക്കുന്ന ചടങ്ങിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും.പെരുമ്പാവൂർ എം. എൽ. എ അഡ്വ.എൽദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും.വേങ്ങൂർ മാർ കൗമ പള്ളി വികാരി ഫാ:ഗീവറുഗീസ് മണ്ണാറമ്പിൽ. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ,മുൻ എം. എൽ. എ സാജു പോൾ,ജില്ലാപഞ്ചായത്തംഗം ബേസിൽ പോൾ,വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ബിജു,വേങ്ങൂർ ഗ്രാമപഞ്ചായത്ത് അംഗം ബീന പൗലോസ്,പി. ടി​. എ പ്രസിഡന്റ് ബിജു പീറ്റർ,സ്‌കൂൾ മുൻ മാനേജർമാരായടി​. എ ഇട്ടീര,എ. ജെ. മത്തായി,പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി എൽദോ മാത്യു,മാർ കൗമ പള്ളി ട്രസ്റ്റിമാരായ വി.വി. കുര്യാക്കോസ്,സാജൻ പൊട്ടക്കൽ,പ്രിൻസിപ്പൾ ജിംന ജോയി എന്നിവർസംസാരി​ക്കും.