മൂവാറ്റുപുഴ: ലോകമാനസികാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനംമുൻസിപ്പൽ ടൗൺ ഹാളിൽ ന്യൂക്ലീയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്വതന്ത്ര ഡയറക്ടർ ഡോ .എൻ കെ രാജൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ കെ കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ .ആശാ വിജയൻ സ്വാഗതം പറഞ്ഞു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ .എസ് ശ്രീദേവി, ഐ എം എ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എൻ മാർക്കോസ്, റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് ചെയർമാൻ ജിമ്മി ജോസ് തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രി മാനസിക രോഗ വിഗദ്ധൻ ഡോ. ടി കെ ഷാജി വിഷയാവതരണം നടത്തി. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ രാജിന്റെ സംഗീതവിരുന്ന്. ജില്ലാമാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ അനൂപ് .ജി നന്ദിപറഞ്ഞു.