shekhar
ശേഖർ മെഹ്‌ത

കൊച്ചി: റോട്ടറി ഇന്റർനാഷണലിന്റെ ആഗോള പ്രസിഡന്റായി കൊൽക്കത്തയിലെ ശേഖർ മെഹ്‌ത തിരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് ഇന്ത്യയിൽ നിന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യയിലെ റോട്ടറി പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമാണ് പ്രസിഡന്റ് പദവിയെന്ന് കേരള, തമിഴ്‌നാട് ജില്ലകളുടെ ഗവർണർ ആർ. മാധവ്ചന്ദ്രൻ പറഞ്ഞു. കൊൽക്കത്ത ആസ്ഥാനമായ സ്‌കൈലൈൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചാർട്ടേർഡ് അക്കൗണ്ടന്റുമാണ് ശേഖർ മെഹ‌്ത. കനേഡിയൻ കമ്പനിയായ ഓപ്പറേഷൻ ഐ സൈറ്റിന്റെ ഡയറക്ടറുമാണ്.