കൊച്ചി : കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 53 ാമത് സംസ്ഥാന വാർഷിക സമ്മേളനം നാളെയും മറ്റനാളും എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ചെറുകിട വ്യവസായ വകുപ്പുമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി പൂർണാമൃതാനന്ദപുരി, കെ.പി. രാധാകൃഷ്ണൻ, സ്വാമി അയ്യപ്പദാസ്, എ.പി. ഭരവ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും. ക്ഷേത്ര രക്ഷാ സമ്മേളനം, സംഘടനാ വാർഷികം എന്നിവയും സംഘടിപ്പിക്കും.
സമിതി ചെയർമാൻ എസ്.ജെ.ആർ കുമാർ, ജനറൽ കൺവീനർ എം.മോഹനൻ, കെ.എസ് നാരായണൻ, സി.കെ കുഞ്ഞ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.