പറവൂർ : ചേന്ദമംഗലം കവലിയിലെ സിഗ്നൽലൈറ്റിന്റെ തകരാർ പരിഹരിച്ചു. ഇതോടെ ഒരാഴ്ചയിലധികമായി ചേന്ദമംഗലം ഭാഗത്തേയ്ക്കുള്ള റോഡിൽ ഉണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവായി. സിഗ്നലിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന ജീവനക്കാർ ഇന്നലെ ഉച്ചയോടെ എത്തിയാണ് നിലവിലുണ്ടായിരുന്ന 20 സെക്കൻഡ് സമയം ക്രമീകരിച്ചത്. ചേന്ദമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിന് 20 സെക്കൻഡ് സമയം ഉണ്ടായിരുന്നു. ഇത് പത്ത് സെക്കൻഡായി കുറഞ്ഞതോടെയാണ് ഗതാഗതക്കുരുക്കായത്. സിഗ്നലിന്റെ സമയക്കുറവുമൂലം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. ഇതിനാൽ ഫയർസ്റ്റേഷൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ചേന്ദമംഗലം റോഡിലേയ്ക്ക് കടക്കാൻ ഏറെ സമയം എടുക്കേണ്ടി വന്നിരുന്നു.