ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ ഇടത് - വലത് മുന്നണികൾ ചേർന്ന് ഭരണ സ്തംഭനത്തിനാണ് നേതൃത്വം നൽകുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിലെ ഗ്രൂപ്പിസവും പ്രതിപക്ഷത്തെ സി.പി.എമ്മിന്റെ കെടുകാര്യസ്ഥതയും കാരണം വികസന പ്രവർത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആറ് പഞ്ചായത്ത് സെക്രട്ടറിമാർ സ്ഥലം മാറിയതിന് കാരണം ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്. നിലവിലുള്ള സെക്രട്ടറിയും സ്ഥലം മാറ്റത്തിനുള്ള സമ്മർദത്തിലാണ്. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയമല്ല ഇപ്പോൾ ആവശ്യം. മുഴുവൻ ജനപ്രതിനിധികളും രാജിവച്ച് ജനവിധി തേടണമെന്ന് ബി.ജെ.പി ആലുവ നിയോജമണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു.