കൊച്ചി: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വുമൺ ഒഫ് കൊച്ചിയുടെ നേതൃത്വത്തിൽ നാളെ രാവിലെ എട്ടിന് ജനകീയ റാലി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിക്കു സമീപമുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ സമീപത്തു നിന്നും ആരംഭിക്കുന്ന റാലിക്ക് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ നേതൃത്വം നൽകും. ഡോ. മേരി മെറ്റിൽഡ, അഡ്വ. സാഹിറ, ഷഹനാ സുനീർ, ആസിയാ ഷഫീഖ്, എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.