പറവൂർ : പറവൂർ സാഹിത്യവേദിയുടെ സാഹിത്യപുരസ്കാരം ശ്രീദേവി കെ. ലാലിന് നാളെ (ശനി) ഉച്ചയ്ക്ക് രണ്ടിന് പറവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ. അജി.സി പണിക്കർ സമർപ്പിക്കും. നോയൽരാജ് അദ്ധ്യക്ഷത വഹിക്കു. ഡോ. സുലേഖ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കവിയരങ്ങ് രവിത ഹരിദാസ് ഉദ്ഘാടനം ചെയ്യും. അജിത്ത്കുമാർ ഗോതുരുത്ത്, പറവൂർ ബാബു തുടങ്ങിയവർ സംസാരിക്കും.