കൂത്താട്ടുകുളം : ഇടയാറിലെ മീറ്റ് പ്രോഡക്ട്സ്‌ ഒഫ് ഇന്ത്യയിൽ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കമ്പനി വളപ്പിൽ നിന്ന് ഓടിയ പോത്ത് തൊട്ടടുത്തുള്ള മുത്തുപതിക്കൽ മലയിലേക്ക് കയറി റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. ജീവനക്കാരും ഡോക്ടർമാരും പോത്തിന്റെ പിന്നാലെ എത്തി. കൂത്താട്ടുകുളത്തു നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. പിടിക്കാൻ ശ്രമം ആരംഭിച്ചതോടെ പോത്ത് മലയിൽ നിന്നും ഇറങ്ങി ഇടയാർ കവലയിലെത്തി. തുടർന്ന് ഇടയാർ ക്ലബ്ബിന് സമീപം ഗ്രൗണ്ടിൽ പ്രവേശിച്ചു. ഈ ഭാഗത്ത് അംഗൻ വാടി​യുണ്ടായി​രുന്നു. കുട്ടികളെ അംഗനവാടിക്ക് ഉള്ളിലാക്കി വാതിലടച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.