കാലടി : ആതുരസേവകനും മുതിർന്ന പത്രപ്രവർത്തകനുമായ ടി.ആർ. രാജനെ നാഗാർജുന ആയുർവേദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഡയറക്ടർ ഡോ. കെ. കൃഷ്ണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ആർ. അഭിലാഷ്, ഡോ. രേഖ തുടങ്ങിയവർ പ്രസംഗിച്ചു. ടി.ആർ. രാജൻ മറുപടി പറഞ്ഞു.