കൊച്ചി : സെൻട്രൽ ടാക്‌സ്, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് കൊച്ചി ഓഫീസിൽ കേന്ദ്ര ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച സബ്ക വിശ്വാസ് പദ്ധതിയെക്കുറിച്ച് മുഖാമുഖം പരിപാടി ഇന്ന് നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിയിൽ പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും, ഗുണഭോക്താക്കൾക്കുള്ള സംശയ നിവാരണത്തിനുമുള്ള അവസരമാണിതെന്ന് അഡീഷണൽ കമ്മീഷണർ ഡോ. ടി.റ്റിജു അറിയിച്ചു.