ഫോർട്ട് കൊച്ചി: പനയപ്പിള്ളി കോർപ്പറേഷൻ കോളനിയിൽ താമസിക്കുന്ന അശോകനെ (57) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് നടക്കും. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. അശോകൻ കൂലി പണിക്കാരനാണ്.