കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്തിലെ കൊറങ്കോട്ട ദ്വീപിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ പ്രചാരണത്തുടക്കം. കടത്ത് കടന്ന് ദ്വീപിലെത്തിയ സ്ഥാനാർത്ഥിക്കൊപ്പം അൻവർ സാദത്ത് എം.എൽ.എ, മുൻ എം.എൽ.എ ലൂഡി ലൂയിസ്, ഇടപ്പള്ളി ബ്ബോക്ക് പഞ്ചായത്ത് പ്രഡന്റ് എം.ആർ. ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. രാജേഷ് എന്നിവരുണ്ടായിരുന്നു. തുടർന്ന് എടയക്കുന്നം ക്ഷേത്ര പരിസരത്ത് ഹരിശ്രീനഗറിൽ വോട്ടർമാരെ കണ്ട് പിന്തുണ തേടി. എടയക്കുന്നം ക്ഷേത്ര പരിസരത്തുള്ള അംഗൻവാടിയിലും എത്തി. അവിടെ കുട്ടികൾക്കൊപ്പം ചിത്രങ്ങൾ എടുത്തു. അതിനു ശേഷം രാജീവ് നഗറിൽ ഗൃഹസന്ദർശനം. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ഇടയക്കുന്നം ജയകേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു.