 
മൂവാറ്റുപുഴ: ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ കാമ്പയിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് കുട്ടിക്കൂട്ടം ശേഖരിച്ചത് മൂവായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ. പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിനായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കുരുക്കുന്നപുരം എൽ.പി സ്കൂളിൽ നടത്തിയ കാമ്പയിനിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് വന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് മുഹമ്മദ് ജസീമിൻ. രണ്ടാം സ്ഥാനം നേടിയത് ബിലാൽ നൗഷാദ് കാവാട്ട്. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനം നൽകും. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി ,സ്കൂൾ ഹെഡ്മിസ്ട്രസ് ഏലിയാമ്മ കെ.എൻ, വാർഡ് മെമ്പർ ബാബു തട്ടാർക്കന്നേൽ ,ടീച്ചർമാരായ ബാബു അഗസ്റ്റിൻ ,കവിത കെ.വി, ,ധന്യ കൃഷ്ണൻകുട്ടി, വിജി കെ.വി, രേഖ സി സോമൻ ,സൂസി മനോജ് ,അങ്കണവാടി ടീച്ചർ ജീഷ പി.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പ്പെക്ടർ ഷീജ , ഹെൽപ്പർ കുമാരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.