കൊച്ചി: മെട്രോ കൊച്ചിക്ക് സ്വന്തമായി ഒരു സംഗീതോത്സവത്തിന് ശനിയാഴ്ച തുടക്കമാകുന്നു. പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ വി.ദക്ഷിണാമൂർത്തിയുടെ പേരിൽ എല്ലാ വർഷവും ദക്ഷിണാമൂർത്തി സംഗീതോത്സവത്തിന് എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം വേദിയാകും.
ഒക്ടോബർ 12 മുതൽ 16 വരെ വൈകിട്ട് 6.30 മുതലാണ് സംഗീത പരിപാടി. എറണാകുളം ക്ഷേത്ര ക്ഷേമസമിതിയും കൊച്ചിൻ ദേവസ്വം ബോർഡുമാണ് സംഘാടകർ.
ദക്ഷിണാമൂർത്തിയുടെ ജന്മശതാബ്ദി വർഷത്തിലാണ് സംഗീതോത്സവത്തിന് തുടക്കം. എല്ലാ വർഷവും ഈ സംഗീതോത്സവത്തിന് എറണാകുളം ശിവക്ഷേത്രം വേദിയാകുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.
• ശനിയാഴ്ച വൈകിട്ട് ആറിന് പ്രശസ്ത സംഗീതസംവിധായകൻ എം.ജയചന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ദക്ഷിണാമൂർത്തിയുടെ മകൾ ഗോമതിശ്രീയാണ് ഈശ്വരപ്രാർത്ഥന നിർവഹിക്കുക. പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. സംഗീതജ്ഞൻ എൻ.പി.രാമസ്വാമി അനുഗ്രഹപ്രഭാഷണം. തുടർന്ന് ദക്ഷിണാമൂർത്തി കൃതികളുടെ സംഗീതാവിഷ്കാരം എസ്.മഹാദേവൻ. വയലിൻ : തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗം : ശങ്കർ വിനായക്.
• ഒക്ടോബർ 13 ഞായർ: പ്രണവം എം.കെ. ശങ്കരൻ നമ്പൂതിരി. വയലിൻ: ഇടപ്പള്ളി അജിത് കുമാർ, മൃദംഗം: ബാലകൃഷ്ണ കമ്മത്ത്, ഘടം: മാഞ്ഞൂർ ഉണ്ണികൃഷ്ണൻ.
• ഒക്ടോബർ 14 തിങ്കൾ: ദക്ഷിണാമൂർത്തിയുടെ ശിഷ്യൻ മിഥുൻ ജയരാജ്. മൃദംഗം : കലൈനാഥ്, വയലിൻ: അനൂപ് പി.ഭാസ്കർ.
• ഒക്ടോബർ 15 ചൊവ്വ: ഡോ.ജി.ഭുവനേശ്വരി. വയലിൻ : സതീഷ് വർമ്മ, മൃദംഗം : തൃപ്പൂണിത്തുറ നീലകണ്ഠൻ.
• ഒക്ടോബർ 16 ബുധൻ: ആർ.ഗീതാകൃഷ്ണൻ, തിരുവനന്തപുരം. വയലിൻ : തിരുവിഴ ജി.ഉല്ലാസ്, മൃദംഗം : തൃപ്പൂണിത്തുറ രാജ്നാരായണൻ.