അങ്കമാലി: ഗതാഗത നിയമങ്ങളും പൊതുജനങ്ങളും എന്ന വിഷയത്തിൽ ചമ്പന്നൂർ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. സാരഥി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു. സി.പി. ജോസ് അദ്ധ്യക്ഷത
വഹിച്ചു. ഇടപ്പള്ളി ട്രാഫിക് എസ്.ഐ ടി.എ. ഡേവിസ് ക്ലാസെടുത്തു. ഫാ. പോൾ കോട്ടയ്ക്കൽ, നെൽസൺ പാറയിൽ, മാർട്ടിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.