കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ധർമ്മപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ശ്രീനാരായണ ധർമ്മ പ്രചാരകപഠനക്ലാസിന്റെ ഇരുപത്തിമൂന്നാമത്‌ ക്ലാസ് ( ജനനീനവരത്നമഞ്ജരി ) ഇന്ന് രാവിലെ 10ന് യൂണിയൻ മന്ദിര ഹാളിൽ നടക്കും. സ്വാമിനി നിത്യചിന്മയി ക്ലാസ്‌ നയിക്കും. പാഠ്യപദ്ധതിയിലെ അവസാന ക്ലാസായതിനാൽ എല്ലാവരും പങ്കെടുത്ത് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടത്തണം. എല്ലാ പഠിതാക്കളും 9. 45ന് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കോഴ്സ് കോ-ഓർഡിനേറ്റർ വി.കെ. കമലാസനൻ എന്നിവർ അറിയിച്ചു.