ida
ഇടപ്പള്ളി​

ഇടപ്പള്ളി : മൂന്നുതവണ പൊതുമരാമത്ത് വകുപ്പ് കുഴിയടച്ചെങ്കിലും രക്ഷയില്ല. ചങ്ങമ്പുഴ മെട്രോ സ്റ്റേഷനു മുന്നിലെ കുഴി അടഞ്ഞില്ല.

റോഡിനു നടുവിലൂടെ സ്ഥാപിച്ച മെട്രോയുടെ പൈപ്പാണ് വില്ലനെന്ന് പൊതുമരാമത്ത് വകുപ്പ് . ഇത്
ചോർന്നാെലിച്ചും മറ്റുമാണ് റോഡ് തകരുന്നത്

പലതവണയായി കൊണ്ടിട്ട ടാറുംകോൺക്രീറ്റ് മിശ്രിതവുമൊക്കെ വെറുതെയായി. പരിഹാരമില്ലാത്ത കുഴികൾ നാട്ടുകാരുടെ നട്ടെല്ലൊടിക്കുന്നതു മിച്ചം. ഇടപ്പള്ളി പള്ളിക്ക് സമീപം മന്നം സ്ക്വയറിലെ ചെറിയ കുഴി വളർന്നു വലുതായിട്ടും മൂടാൻ ഒരു വർഷത്തോളമായിട്ടും പൊതുമരാമത്ത് വകുപ്പിന് പറ്റിയിട്ടില്ല.

ചങ്ങമ്പുഴ സ്റ്റേഷന് മുന്നിലെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ

മെട്രോയെ സമീപിച്ചപ്പോൾ സാങ്കേതിക
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഒഴിഞ്ഞുമാറി.. തകർന്ന ഭാഗങ്ങളിൽ ഇപ്പോൾ ടാറിംഗ് നടത്തിയാൽ
ഫലപ്രദമാവില്ല. 50 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ച് കുഴികൾ അടക്കാൻ ഒരുങ്ങുകയാണ്.

സ്റ്റേഷനിലെ മലിനജല പൈപ്പാണിത്. ടാങ്കിന്റെയും മറ്റും നിർമ്മാണമനുസരിച്ചു താഴ്ത്തി കുഴിച്ചിടുക എളുപ്പമല്ല.
ടൈൽ പാകി റോഡ് ഉയർത്താനുള്ള
നീക്കങ്ങളിലാണ് പൊതുമരാമത്ത് വകുപ്പ്.

കെ.എൻ.സുർജിത്

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ

ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് അടുത്തു ടാർ ഇളകി പൈപ്പുകൾ

പുറത്തേക്കു തള്ളി കിടക്കുന്നു .ഇതിലൂടെ കയറിയിറങ്ങിയാണ് വാഹനങ്ങൾ
പോകുന്നത്