കൊച്ചി : ഭാരതീയ പൈതൃകത്തെയും കലാരൂപങ്ങളെയും പരിരക്ഷിക്കാനും വരുംതലമുറയ്ക്ക് പകർന്നുനൽകാനും ഡൽഹി ആസ്ഥാനമായ സ്പിക്മക്കേയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസിൽ 14 മുതൽ 19 വരെ ശില്പശാല നടത്തും.

കർണാടകസംഗീതം, ഹിന്ദുസ്ഥാനി, കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, തോൽപ്പാവക്കൂത്ത്, ചുമർചിത്രകല, ക്ളേ മോഡലിംഗ്, തബല, കളരിപ്പയറ്റ് എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. ഗുരുകുല മാതൃതകയിൽ ഒപ്പം താമസിച്ചാണ് ഗുരുക്കന്മാർ പരിശീലനം നൽകുക. സമാപനദിവസം കലാ അവതരണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്പിക്മക്കേ കോ ഓർഡിനേറ്റർ ഉണ്ണി വാര്യർ, സ്കൂൾ ഡയറക്ടർ ഡോ.യു. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.