കൊച്ചി : നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി കുമ്പളം സ്വദേശി നിബിന് (20) ഹൈക്കോടതി ജാമ്യം അനുവദിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ജാമ്യം.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

നിബിൻ ഉൾപ്പെടെ അഞ്ചു പ്രതികൾ ചേർന്ന് കുമ്പളം സ്വദേശി അർജുനെ നെട്ടൂർ റെയിൽവെ സ്റ്റേഷനു സമീപത്തെ ചതുപ്പിൽ താഴ്ത്തിയെന്നാണ് കേസ്. ജൂലായ് 11 നാണ് മൃതദേഹം കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെടുത്തത്.

നി​ബി​ന്റെ സഹോദരൻ എബിയുടെ അപകട മരണത്തിനു കാരണം അർജുനാണെന്ന സംശയത്തെത്തുടർന്നായി​രുന്നു കൊലപാതകം. നി​ബി​ൻ, റോണി, അനന്തു, അജിത് കുമാർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ജൂലായ് 12 നാണ് അറസ്റ്റിലായത്.