തൃക്കാക്കര : പുതിയ തൃക്കാക്കര നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ഭാഗ്യ പരീക്ഷണമാകും.
ഇരുമുന്നണികൾക്കും 21വീതം അംഗങ്ങളായതിനാൽ ഇനി നറുക്കെടുപ്പാണ് ആശ്രയം.
അധ്യക്ഷ തിരഞ്ഞെടുപ്പിൽ അജിത തങ്കപ്പനും (കോൺഗ്രസ്) കെ.കെ.നീനുവിനും(സി.പി.എം) ആകും ആദ്യ പരിഗണന.
നഗരസഭയിൽ യു.ഡി.എഫിന്റെ റീത്ത്
കോൺഗ്രസിൽ നിന്നു കൂറുമാറി നഗരസഭാധ്യക്ഷയായ ഷീല ചാരുവിനെ അയോഗ്യയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചു യു.ഡി.എഫ് പ്രകടനം നടത്തി.നഗരസഭയ്ക്കു മുമ്പിൽ റീത്തു വച്ചു. പടക്കവും പൊട്ടിച്ചു. സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഒ.വർഗീസ് അധ്യക്ഷത വഹിച്ചു.ഷാജി വാഴക്കാല,എം.ടി.ഓമന,അജിത തങ്കപ്പൻ,സീന റഹ്മാൻ,പി.എം.യൂസഫ്,വി.ഡി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെയർപേഴ്സൺ വാഴാത്ത നഗരസഭ
പുതിയ കൗൺസിൽ നിലവിൽ വന്ന ശേഷം അഞ്ച് വനിതകൾ ചെയർപേഴ്സൺമാരായി.
• കെ.കെ നീനു (എൽ.ഡി.എഫ്) 7 .12. 2015 - 11.04. 2018
• മേരി കുര്യൻ (യു.ഡി.എഫ് ) (ഇൻചാർജ് ) 11.04.2018 -9.5.2018
• എം.ടി ഓമന (യു.ഡി.എഫ് ) 09.05.2018 - 27.11. 2018
• മേരി കുര്യൻ (യു.ഡി.എഫ് ) (ഇൻചാർജ് ) 27.11.2018 - 18.12.2018
• ഷീല ചാരു (എൽ.ഡി.എഫ് ) 18.12.2018 - 11.10.2019