മൂവാറ്റുപുഴ: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ഗവ.ഹോമിയോ ആശുപത്രിയിലെ സീതാലയം സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്ക്കരണ ക്ലാസ് പ്രിൻസിപ്പൽ സിസ്റ്റർ റാണി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻസിറ്റ സംസാരിച്ചു. മാനസിക ആരോഗ്യം എന്ന വിഷയത്തിൽ സീതാലയം കൺവീനർ ഡോ.സിജി എബ്രഹാമും, കൗമാരക്കാരും മാനസികാരോഗ്യവും എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് നിവിയ ജെറോമും ക്ലാസെടുത്തു.