കൊച്ചി: എറണാകുളം കാക്കനാട് അത്താണിയിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദമായ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതായി അദ്ധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.