കൊച്ചി: മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.

• പുതിയ ലൈസൻസി​ന് നിലവിലുള്ള നടപടിക്രമങ്ങൾ തന്നെ.

• പുതുക്കലി​ന് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് മുതൽ അപേക്ഷി​ക്കാം. കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ അവസരമുണ്ട്. ഫീസി​ൽ മാറ്റമി​ല്ല.

• ഒരു വർഷത്തിന് ശേഷം പുതുക്കുന്ന ലൈസൻസിന് 1100 രൂപ പിഴ. രണ്ട് വർഷം കഴി​ഞ്ഞാൽ ഓരോ വർഷത്തിനും 1000 രൂപ കൂടുതൽ പിഴ.

• കാലാവധി കഴി​ഞ്ഞ് ഒരു വർഷത്തിന് ശേഷം പുതുക്കുന്നവർ കോമ്പിറ്റൻസി ടെസ്റ്റിന് വിധേയരാകണം. ഓരോ ക്ലാസിനും 50 രൂപ ലേണേഴ്സ് ഫീസും 300 രൂപ ടെസ്റ്റ് ഫീസും നൽകണം.
• ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഏഴ് ദിവസത്തിനു ശേഷം വീണ്ടും അടുത്ത ടെസ്റ്റെഴുതാം. ഓരോ ക്ലാസിനും 300 രൂപ വീതം ഫീസ്.

• പുതുക്കാൻ അപേക്ഷ നൽകുന്ന ദിവസം മുതൽ അഞ്ച് വർഷം വരെയാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി.

• സ്വകാര്യ വാഹനങ്ങൾക്ക് 30 വയസിൽ താഴെയുള്ളവർക്ക് 40 വയസുവരെയും 30 നും 50 നും ഇടയിൽ 10 വർഷത്തേക്കും, 50 നും 55നും ഇടയിൽ 60 വയസുവരെയുമാണ് പുതുക്കുക.

• കാലാവധി അവസാനിച്ച ശേഷം പുതുക്കും വരെ ലൈസൻസിന് സാധുത ഉണ്ടാകി​ല്ല.