പെരുമ്പാവൂർ : പ്ലാവില തോരൻ, ചക്കക്കുരു ഷേക്ക്, കഞ്ഞി വെള്ളം ഹൽവ, പച്ച മാങ്ങ ജൂസ്, മുരിക്കില തോരൻ, പാഷൻ ഫ്രൂട്ട് ചമ്മന്തി തുടങ്ങി വ്യത്യസ്തവുംരുചികരവുമായ പോഷക ആഹാരങ്ങൾ ഒരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച പോഷക വാരാചരണത്തിന്റെ സമാപനം.വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെയും അംഗൻവാടികളിൽ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പോഷൺ അഭിയാൻ 2019 ന്റെ വാഴക്കുളം ബ്ലോക്ക്തല സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. കെ. മുംതാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ നൂർജഹാൻ സക്കീർ , സ്വപ്‌ന ഉണ്ണി, എം.എ അബ്ദുൾ ഖാദർ . രമേശൻ കാവലൻ, നഗീന ഹാഷിം. അസീസ് എടയപ്പുറം ,റംല അബ്ദുൾ ഖാദർ , സി.ഡി.പി.ഒ സുജ, ബി.ഡി.ഒ. അലക്‌സാണ്ടർ.ടി തുടങ്ങിയവർ സംസാരിച്ചു.