കാലടി: കേരള പൊലീസ് അസോസിയേഷൻ സൈബർസെല്ലും കാലടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളും സംയുക്തമായി നടത്തിയ സൈബർവെബ് ബോധവത്കരണ ക്ലാസ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു, സൈബർ മേഖലയിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാർത്ഥികൾ ബോധവാന്മാരായിരിക്കണമെന്ന്
അദ്ദേഹം പറഞ്ഞു. ജീവിതം ഒരു സെൽ ഫോണിനകത്ത് ഒതുങ്ങിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേണം. പരസ്പരം അറിയാത്തവരെ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളായി തെരഞ്ഞെടുക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.കെ. അബ്ദുുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. സനിൽ, കാലടി എസ്.എച്ച്.ഒ ടി.ആർ. സന്തോഷ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്മി, കെ.എസ്. ദിലീപ്, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ പോൾ വർഗീസ്, ഡേവിസ് ഐനാടൻ എന്നിവർ പ്രസംഗിച്ചു. സൈബർസെല്ലിലെ പി.എം. തൽവത്ത് ക്ലാസെടുത്തു.