മരട്:പൊളിച്ച്‌നീക്കുന്നനഗരസഭയിലെ നാല് ഫ്‌ളാറ്റുകളുടെയും പരിസരവാസികളുടെ കൂട്ടായ്മയായ പ്രാദേശിക ജനകീയസമിതി ഇന്നലെ മരട് നഗരസഭയിലെത്തിസബ്കളക്ടർക്ക് നിവേദനംനൽകി.
മദ്രാസ്‌ഐ.ഐ.ടി റിപ്പോർട്ട്പ്രകാരം പറഞ്ഞിട്ടുളള അപകടസാദ്ധ്യതഎന്തൊക്കെയാണെന്ന്ജനങ്ങളെബോദ്ധ്യപ്പെടുത്തിപരിസരവാസികൾക്ക് അപകടം ഇല്ലാത്ത മാർഗംഅവലംബിക്കണം.ജലാശങ്ങൾക്കും മത്സ്യതൊഴിലാളികൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കണം,പൊളിച്ചുനീക്കുന്ന മാലിന്യങ്ങൾപ്രകൃതിക്ക്‌ദോഷംവരാതെ ഏതുരീതിയിൽസംസംസ്‌കരിക്കുമെന്ന് പരിസരവാസികളെ ബോദ്ധ്യപ്പെടുത്തണം.വീടുകൾ,തൊഴിലിടങ്ങൾ,മനുഷ്യർ,വളർത്തുമൃഗങ്ങൾഎന്നിവ ഇൻഷ്വർ ചെയ്യണം.എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.പ്രാദേശികജനകീയസമിതിചെയർമാൻസിബിസേവ്യർ,കൗൺസിലർസുനിലസിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൂറ്കണക്കിന് പ്രദേശവാസികൾ വിദഗ്ദ്ധഎഞ്ചിനീയർ എസ്.ബി.സർവ്വാത്തെ,സബ്കളക്ടർ സ്‌നേഹിൻകുമാർസിംഗ്,എന്നിവർക്ക്‌നിവേദനം നൽകിയത്..