മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മുളവൂർ വലിയുള്ളാഹി നഗറിൽ മമ്പുറം തങ്ങൾ ഉറൂസ് മുബാറക്കിന് തുടക്കമായി. ഇന്നലെ നടന്ന മുളവൂർ മഖാം സിയാറത്തിനും ദുആ സമ്മേളനത്തിനും സയ്യിദ് ഷറഫുദ്ദീൻ സഅദി അൽമുഖൈബിലി തങ്ങൾ നേതൃത്വം നൽകി. ഉറൂസ് മുബാറക്ക് സന്ദേശ റാലി സയ്യിദ് ഷറഫുദ്ദീൻ സഅദി തങ്ങൾ ഉസ്താദ് ചെറുകോയ അൽഖാസിമി ലക്ഷദീപിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. മയ്യത്ത് പരിപാലനം എന്ന വിഷയത്തിൽ നടന്ന പഠന ക്ലാസ് സയ്യിദ് സൈഫുദ്ദീൻ ഫൈസി അൽബുഖാരി ഉദ്ഘാടനം ചെയ്തു. മൗലദ്ദവീല ഇസ്ലാമിക് അക്കാദമി മുദരിസ് നവാസ് സഅദി കാസർകോട് അദ്ധ്യക്ഷത വഹിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴ് മുതൽ മയ്യത്ത് പരിപാലനം എന്ന വിഷയത്തിൽ പഠന ക്ലാസ്സ് നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള സഅദി ബിരുദദാരികളായ പണ്ഡിതൻമാരുടെ സംഗമം നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം മൗലദ്ദവീല അക്കാഡമി പ്രിൻസിപ്പാൾ ഉസ്താദ് ചെറുകോയ അൽഖാസിമി ലക്ഷദീപ് ഉദ്ഘാടനം ചെയ്യും. ബുർദ്ദ ആലാപനം, മൗലീദ് പാരായണം, മമ്പുറം മാല ആലാപനം എന്നിവ നടക്കും. ദുആ സമ്മേളനത്തിന് കെ.എസ്.ആറ്റക്കോയ തങ്ങൾ അൽ ഹൈദ്രൂസി കുമ്പോൽ തങ്ങൾ നേതൃത്വം നൽകും.