തൃക്കാക്കര : വിവിധ ആവശ്യങ്ങളുന്നയിച്ച് 15 മുതൽ കേരള ടോറസ്, ടിപ്പർ അസോസിയേഷൻ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല സമരം മാറ്റിവച്ചു. മന്ത്രി ഇ.പി. ജയരാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അനുകൂല തീരുമാനമെടുക്കാമെന്നമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പിൻവലിച്ചത്. ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് നെല്ലിമറ്റത്തിൽ , ജന. സെക്രട്ടറി ജോൺസൺ പടമാടൻ , സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജനീഷ് എന്നിവർ പങ്കെടുത്തു.