കോലഞ്ചേരി : കഴിഞ്ഞ ഒന്നര മാസക്കാലമായി ഐരാപുരം സി. ഇ. ടി കോളേജിനു മുന്നിൽ മുൻ അദ്ധ്യാപകരും, ജീവനക്കാരും നടത്തുന്ന സമരം ഒത്തു തീർക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് കുന്നത്ത്‌നാട് നിയോജകമണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. കുന്നത്ത്‌നാട് എം. എൽ. എ വി. പി. സജീന്ദ്രന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് നിഷേധ നിലപാട് സ്വീകരിച്ചതിനാൽ പരാജയപ്പെട്ടു.പണം നൽകിയവരിൽ പലരും ജപ്തി ഭീഷണിയുടെ വക്കിലാണ്. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ വാസു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിജോ മാളിയെക്കൽ, ജിജോ വി തോമസ് തുടങ്ങിയവർ സംസാരിച്ചു.