പള്ളുരുത്തി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിത ഐ.ടി. മേള 14 ന് രാവിലെ 10ന് കുമ്പളങ്ങിയിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഫാ.ജോപ്പി കൂട്ടുങ്കൽ, അനിത ഷീലൻ, നെൽസൺ കോച്ചേരി, പോൾ ബെന്നി തുടങ്ങിയവർ സംബന്ധിക്കും.എ.ഇ.ഒ.കെ.എ വഹീദ സ്വാഗതവും പി.എം.സുബൈർ നന്ദിയും പറയും. സമാപന സമ്മേളനം 15 ന് വൈകിട്ട് 4ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി.കെ.വി.തോമസ് മുഖ്യാതിഥിയായിരിക്കും.