പെരുമ്പാവൂർ: കുറുപ്പംപടി മാർ കുര്യാക്കോസ് കോളേജിലെ യൂണിയന്റേയും ആർട്‌സ് ക്ലബിന്റെയും ഉദ്ഘാടനം എം.ജി.യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അംഗം അജി .സി. പണിക്കരും കോളേജ് മാനേജർ പി. എ. മത്തായിക്കുഞ്ഞും ചേർന്ന് നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ബ്രിസ്റ്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു.സെന്റ് മേരീസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിജു എം വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പി. വി.ഗംഗാധരൻ നായർ,സെന്റ് മേരീസ് പള്ളി വികാരി ഫ: ജോർജ് നാരകത്തുകുടി,ട്രസ്റ്റ് സെക്രട്ടറി സാജുമാത്യു അറക്കൽ,ട്രസ്റ്റിഎൽദോസ് തരകൻ,ട്രഷറർ പോൾ പി കുര്യാക്കോസ്,എൽബി വർഗീസ്, ആർട്‌സ്‌ക്ലബ് സെക്രട്ടറി ഷാഫിർ കെ.എ,യൂണിയൻ സെക്രട്ടറി വിഷ്ണു വിജയൻ എന്നിവർ പ്രസംഗിച്ചു