മൂവാറ്റുപുഴ:കുന്നക്കാൽ ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയുടേയും , ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, രക്തപരിശോധനയും ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1മണിവരെ കുന്നക്കാൽ മനയ്ക്കപീടിക ഭാവന ക്ലബ്ബ് ഹാളിൽ നടക്കും. ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ജിജോ പാപ്പാലി അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കോ- ഓർഡിനേറ്റർ വിനു എം.യു. സ്വാഗതം പറയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. അഹല്യ പി .ആർ.ഒ റോബിൻസൺ നേത്ര സംരക്ഷണം എന്തിന് എന്ന വിഷയത്തിൽ ക്ലാസെടുക്കും.