കൂത്താട്ടുകുളം:ഗവ. യു പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയും സംസ്കാരവും എന്ന പഠന പ്രവർത്തത്തിന്റെ ഭാഗമായിപ്രീ പ്രൈമറി വിഭാഗത്തിലെ 150 കുട്ടികളാണ് ജൈവകൃഷിയുമായി മണ്ണിലേക്ക് ഇറങ്ങിയിരിക്കുന്നത്. 150 ചെടിച്ചട്ടികളിലായി പയർ, വെണ്ട, വഴുതന, ചീര, കാബേജ്, തക്കാളി, കോളി ഫ്ലവർ തുടങ്ങിയ പത്തോളം ഇനം പച്ചക്കറി തൈകളാണ് നട്ടിരിക്കുന്നത്. പുതുക്കിയ പ്രീ പ്രൈമറി പഠന പദ്ധതി പ്രകാരം ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി കുട്ടികൾ പരിശീലിക്കേണ്ടതുണ്ട്. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ടി.വി. മായ, ജെസി ജോൺ, കെ.പി.രേഖ, മഞ്ജുമോൾ മാത്യു, അൽഫോൻസാ, ഉഷ എന്നിവർ നേതൃത്വം നൽകി.