പെരുമ്പാവൂർ: വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ: എൽദോസ് കുന്നപ്പിള്ളി നിർവ്വഹിച്ചു.ചടങ്ങിൽ വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി അദ്ധ്യക്ഷതവഹിച്ചു.മാർ കൗമ പള്ളി വികാരി ഫാ.ഗീവറുഗീസ് മണ്ണാറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.മുൻ എം. എൽ. എ സാജു പോൾ,ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ,ഗ്രാമ പഞ്ചായത്ത് അംഗം ബീന പൗലോസ്,പി.ടി. എ. പ്രസിഡന്റ് ബിജു പീറ്റർ,ജനറൽ കൺവീനർ എം. ജെ. മത്തായിക്കുഞ്ഞ്,മുൻ മാനേജർമാരായ എം. ജെ. മത്തായി,ടി. കെ ഇട്ടീര, മാർ കൗമ പള്ളി ട്രസ്റ്റിമാരായ വി. വി. കുരിയാക്കോസ്,സാജൻ പൊട്ടക്കൽ, പ്രിൻസിപ്പാൾ ജിംന ജോയി എന്നിവർ പ്രസംഗിച്ചു