house
കാറ്റിലും മഴയിലും തകർന്ന ഞാറക്കൽ ആറാട്ടുവഴി കടപ്പുറം കോമത്ത് സുനന്ദ ഗോപാലകൃഷ്ണന്റെ വീട്

വൈപ്പിൻ : വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഞാറക്കൽ ആറാട്ടുവഴി കടപ്പുറം കോമത്ത് വീട്ടിൽ സുനന്ദ ഗോപാലകൃഷ്ണന്റെ വീടിന്റെ മേൽക്കൂര തകർന്നു. വീടിന്റെ ഭിത്തിയും പൊട്ടിപ്പൊളിഞ്ഞു. രാത്രി 1.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ഞെട്ടിയുണർന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല. വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.