gosree
ഞാറക്കൽ മഞ്ഞനക്കാട് റോഡ് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ഒരു വർഷമായി തകർന്നുകിടക്കുന്ന ഞാറക്കൽ മഞ്ഞനക്കാട് റോഡിന്റെയും കല്ലുമഠം പാലത്തിന്റെ കൈവരിയുടേയും പുനർനിർമ്മാണം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ഞാറക്കൽ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി. സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോണി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു. എം .രാജഗോപാൽ , ഫ്രാൻസിസ് അറക്കൽ, ജോസഫ് നരികുളം , ജോളി ജോസഫ്, കെ.കെ. പാർത്ഥൻ, പി.ഡി. സുരേഷ്‌കുമാർ , വിക്ടർ മരിക്കാശേരി , പാപ്പു പുല്ലൻ, ഡോണൽ മഞ്ഞനക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.