തൃപ്പൂണിത്തുറ :ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യ വിൽപന ശാലക്കെതിരെതൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റസ് അസോസയേഷൻ (ട്രുറ) സമരം ശക്തമാക്കി . നാളെ വൈകിട്ട് 4 മണിക്ക് മദ്യശാലക്കു മുന്നിൽ ബഹുജന പ്രതഷേധ കൂട്ടായ്മനടത്തും . ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള തൃപ്പൂണിത്തുറ നഗരസഭയിൽ നിലവിൽ അഞ്ച് ബാറുകളുംമൂന്ന് ബിയർ പാർലറും ഒരു ബിവറേജസ് മദ്യശാലയും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കടവന്ത്രയിൽ പ്രവർത്തിച്ചു വന്നിരുന്ന വിദേശമദ്യവിൽപനശാല സംസ്ഥാന പാതയോരത്ത് തൃപ്പൂണിത്തുറ ചൂരക്കട് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പണി പോലും പൂർത്തീകരിക്കാത്ത കെട്ടിടത്തിന്റെ ഒരു ഭാഗം മദ്യശാല തുടങ്ങാൻ വേണ്ടി മാത്രം നമ്പറിട്ടു നൽകിയ നഗരസഭ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടു. പ്രക്ഷോഭം കൂടുതൽ ശക്തമാക്കുവാൻ തൃപ്പൂണിത്തുറ രാജ നഗരി യൂണിയൻ ഓഫ് റസിഡന്റ്‌സ് അസോസയേഷൻ (ട്രുറ ) ദക്ഷിണമേഖലാ യോഗം തീരുമാനിച്ചു.ട്രൂറ ചെയർമാൻ വി.പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിസന്റ് എൻ.ജി.മോഹനന്റെ അദ്ധ്യക്ഷത വഹിച്ചു . കൺവീനർ വി.സി. ജയേന്ദ്രൻ, സി.എസ്.മോഹനൻ ആർ കൃഷ്ണസ്വാമി, ഷീബ ജോസഫ്, എം. സന്തോഷ് കുമാർ, കലാ സുധാകരൻ, ജോസ് കോറോത്ത്, രാജപ്പൻ, ഇന്ദു.സി.നായർ, പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു