ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലത്തിലൂടെ പോകുന്ന പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നു. വെള്ളം ചീറ്റിത്തെറിക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരടക്കം നനയുന്നുണ്ട്. മൂന്ന് ദിവസമായി പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതിന് നടപടിയൊന്നുമുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.