ആലുവ: മുനിസിപ്പൽ ലൈബ്രറിക്ക് അടിയന്തരമായി പുനർജീവനം നൽകാൻ നഗരസഭ തയ്യാറാവണമെന്ന് വായനക്കാരുടെ സംഘടനയായ കുറ്റിപ്പുഴ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും ഫ്‌ളക്‌സ് മാലിന്യങ്ങളടക്കമുള്ള ചവർകൂനകൾ എടുത്തുമാറ്റാനും നഗരസഭ നടപടിയെടുക്കണം.
നിലവിൽ ദിവസകൂലിക്കാരനായ ഒരു ശുചീകരണ തൊഴിലാളിക്കാണ് ഇവിടത്തെ ചുമതല നൽകിയിരിക്കുന്നത്.
ലൈബ്രറി വളപ്പിൽ ഇപ്പോഴും പ്ലാസ്റ്റിക്കും മെറ്റലും പൊട്ടിയ ട്യൂബ് ലൈറ്റുകളും കണ്ടുകെട്ടിയ ഫെള്ക്‌സ് ബോർഡുകളും കുമിഞ്ഞുകൂടിക്കിടക്കുകയാണ്. ഇവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 27ന് മുനിസിപ്പൽ അധികാരികൾക്ക് പരാതി നൽകിയിട്ടും തുടർ നടപടിയില്ല.