ആലുവ: ദേശീയപാതയിൽ കാൽനടക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ട്രാഫിക് റെഗുലേറ്ററി തീരുമാനങ്ങൾ നടപ്പിലാക്കുവാൻ പൊലീസ് മേധാവികൾ തയ്യാറാകണമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു. ട്രാഫിക് പൊലീസിനെയോ വാർഡൻമാരെയോ നിയമിക്കാനും അനധികൃത പാർക്കിംഗുകൾ നിരോധിക്കാനും തയ്യാറാവണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
ദേശീയപാതയിലെ കമ്പനിപ്പടിയിൽ വിദ്യാർത്ഥികളും സ്ത്രീകളുമടക്കം നിരവധിപേർ റോഡു മുറിച്ചുകടക്കുവാൻ വളരെ ബുദ്ധിമുട്ടുന്നു. അന്യസംസ്ഥാന ലോറികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അനധിക്യത പാർക്കിംഗും തുടരുകയാണ്.