ആലുവ: നൂറ്റമ്പതോളം ട്രെയിനുകൾ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ യൂത്ത് ഫ്രണ്ട് ( ജേക്കബ്) സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. റെയിൽവേ കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുമ്പോഴും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വൃത്തിഹീനമായ കോച്ചുകളും തോന്നുന്ന സമയക്രമവുമായി ഓടുന്ന ട്രെയിനുകൾ സ്വകാര്യവത്കരിച്ചാൽ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നതിനാലാണ് നടപടിയെ സ്വാഗതം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റവും പ്രിൻസ് വെള്ളറക്കലും പറഞ്ഞു.