കൊച്ചി : മറൈൻഡ്രൈവിന്റെ സൗന്ദര്യവത്കരണത്തിനായി നടപടികൾ സ്വീകരിച്ചെന്ന ജി.സി.ഡി.എയുടെ വാദങ്ങൾ തള്ളി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത്. ജി. തമ്പി നൽകിയ പൊതുതാത്പര്യ ഹർജിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെന്നും വിളക്കുകളുടെയും ഇരിപ്പിടങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായെന്നും ജി.സി.ഡി.എ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇതു ശരിയല്ലെന്ന് ഹർജിക്കാരൻ വാദിച്ചതോടെ ഹൈക്കോടതി അഡ്വ. ലിജു. വി. സ്റ്റീഫനെ അമിക്കസ് ക്യൂറിയായി നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.

 അമിക്കസ് ക്യൂറി റിപ്പോർട്ടിൽ നിന്ന് :

രണ്ട് സി.സി.ടി.വി കാമറകൾ വച്ചിട്ടുണ്ട്. മറൈൻഡ്രൈവിലേക്ക് അഞ്ച് എൻട്രി പോയിന്റുകളുള്ളതിനാൽ രണ്ട് കാമറകൾ മതിയാവില്ല. മറൈൻ ഡ്രൈവിലുടനീളം കാമറ വെക്കാനുള്ള നിർദ്ദേശം പാലിച്ചില്ല. പുതിയ വാക്ക് വേയിൽ 100 അലങ്കാര വിളക്കുകളും 70 മെറ്റൽ ഹാലൈഡ് വിളക്കുകളുമാണുള്ളത്. അലങ്കാര വിളക്കുകൾ പ്രവർത്തിക്കുന്നില്ല. . പുതിയ വാക്ക് വേയിൽ ടൈലുകൾ പാകിയെങ്കിലും ഇതു ശരിയായ രീതിയിൽ ചെയ്തിട്ടില്ല. ടൈലുകൾ ഉറപ്പിച്ചിട്ടില്ല. ചവിട്ടിയാൽ ഇളകിപ്പോകുന്ന സ്ഥിതിയാണ്. ഇതു കാൽനടയാത്രക്കാരെ അപകടത്തിലാക്കും. വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനമില്ല. വെള്ളക്കെട്ടിനിടയാക്കും. പഴയ വാക്ക് വേയിൽ ചില അലങ്കാരപ്പണികൾ ചെയ്തതല്ലാതെ മേജർ വർക്കുകൾ നടന്നിട്ടില്ല. ഡ്രെയിനേജ് സംവിധാനം തടസപ്പെട്ടു. പുതിയ വാക്ക് വേയിലെ ഇരിപ്പിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടില്ല. പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസുകാർ ഉണ്ട്. എന്നാൽ വാക്ക് വേയിൽ സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കാൻ പട്രോളിംഗ് ഏർപ്പെടുത്തണം..

മറൈൻ ഡ്രൈവിൽസമീപത്തെ അപ്പാർട്ട്മെന്റുകളിൽ നിന്നുൾപ്പെടെ സ്വീവേജ് മാലിന്യങ്ങളും മലിനജലവും കൊച്ചി കായലിലേക്കാണ് ഒഴുക്കുന്നത്. ഇതു തടയാൻ നഗരസഭയും ജി.സി.ഡി.എയും നടപടിയെടുക്കണം

പഴയ വാക്ക് വേയിൽ വിളക്കുകളുണ്ടെങ്കിലും മതിയായ പ്രകാശമില്ല

പരിശോധനാ സമയത്ത് വാക്ക് വേയിൽ തെരുവുകച്ചവടക്കാർ