പറവൂർ : മൂത്തകുന്നം എസ്.എൻ.എം സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പറവൂർ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. എൽ.പി വിഭാഗം ശാസ്ത്രമേളയിൽ പറവൂർ സെന്റ് ജെർമയിൻസ് സ്കൂൾ ഒന്നാം സ്ഥാനവും കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് സ്കൂൾ ഒന്നാം സ്ഥാനവും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസാണ് ഒന്നാമത്. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. പറവൂർ ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി.

എൽ.പി വിഭാഗം ഗണിതശാസ്ത്രമേളയിൽ കരിമ്പാടം ഡി.ഡി.സഭ എച്ച്.എസ് ഒന്നാം സ്ഥാനവും കൂനമ്മാവ് സെന്റ് ജോസഫ് യു.പിഎസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കരിമ്പാടം ഡിഡി സഭ എച്ച്എസ് രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി.സഭ എച്ച്.എസ് ഒന്നാം സ്ഥാനവും കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ് രണ്ടാമതുമെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ പുല്ലംകുളം എസ്.എൻ.എച്ച്.എസ്.എസ് ജേതാക്കളായി. മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി.

പ്രവൃത്തിപരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂൾ ഒന്നാം സ്ഥാനവും മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃത ഹയർസെക്കൻഡറി സ്കൂളാണ് ജേതാക്കൾ. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തി. സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂൾ ഒന്നാം സ്ഥാനവും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിനാണ് രണ്ടാംസ്ഥാനം.