പനങ്ങാട്:കുമ്പളം,മരട് പ്രദേശങ്ങളിൽ ലഹരി മാഫിയകൾക്ക് ഒത്താശ ചെയ്ത് പൊലീസ് ക്രമസമാധാനം തകർക്കുകയാണെന്ന്മുൻമന്ത്രികെ.ബാബുപറഞ്ഞു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ യൂത്ത്കോൺഗ്രസ്സ് തൃപ്പൂണിത്തുറ നിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മാടവനയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. കുമ്പളം പനങ്ങാട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ചുംശക്തമായ പൊലീസ് നടപടികൾആവശ്യപ്പെട്ടുമാണ് ധർണ സംഘടിപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ്അഫ്സൽനമ്പ്യാരത്ത്അദ്ധ്യക്ഷതവഹിച്ചു. കെ.എം.ദേവദാസ്,എൻ.പി.മുരളീധരൻ,ബെൻഷാദ് നടുവിലവീട്,ജോൺസൺ.കെ.ടി,അരുൺ നോബി,സി.ഇ.വിജയൻ, എം.ഡി.ബോസ്,നിസാർ ചേഞ്ചേരിൽ,പ്രകാശൻ.തുടങ്ങിയവർപ്രസംഗിച്ചു.