തൃപ്പൂണിത്തുറ: ഇന്ത്യൻ സാക്സോ ഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥിന് തൃപ്പൂണിത്തുറയുടെ യാത്രാമൊഴി. കദ്രിയുടെ നിരവധി കച്ചേരികൾക്ക് തൃപ്പൂണിത്തുറയും വൃശ്ചികോത്സവ വേദികളും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് 1980 ൽ ആണ് കദ്രി ഗോപാൽനാഥ് ഇവിടെ രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് പല തവണ കദ്രിയുടെ സാക്സഫോണിൽ നിന്നുള്ള മാസ്മരിക ശബ്ദം തൃപ്പൂണിത്തുറയെ ഭാവസാന്ദ്രമാക്കി. വയലിൻ വാദകരുടെ നാട് എന്ന തൃപ്പൂണിത്തുറയിൽ പാശ്ചാത്യ വാദ്യോപകരണം കൊണ്ട് കർണാടക സംഗീതത്തെ അനായാസം അമ്മാനമാടി നൂറുകണക്കിന് ആസ്വാദകരെ സൃഷ്ടിച്ചു. ഒപ്പം സിനിമാ ഗാനങ്ങളും അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ചു. 1980 ൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന കദ്രി ഗോപാൽനാഥിന്റെ സംഗീത വിസ്മയം, ഫയൽ ചിത്രം, നടുക്ക് : കദ്രി ഗോപാൽനാഥ്