എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം: എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ദക്ഷിണാമൂർത്തി സംഗീതോത്സവം 2019. ഉദ്ഘാടന സമ്മേളനം സംഗീത സംവിധായകൻ എം.ജയചന്ദ്രൻ വൈകിട്ട് 6ന്, ദക്ഷിണാമൂർത്തി സ്വാമിയുടെ കൃതികളുടെ സംഗീത ആവിഷ്‌കാരം. 6.45ന്.

ടൗൺഹാൾ : അടിമകൾ സുവർണ്ണ ജൂബിലി ഉപഹാര സമർപ്പണവും 2018ലെ ജേസി അവാർഡ് വിതരണവും വൈകിട്ട് 4ന്

നെട്ടൂർ പ്രിയദർശിനി മുനിസിപ്പൽ ടൗൺ ഹാൾ: ഡിഫൻസ് സിവിലിയൻ പെൻഷനേഴ്‌സ് അസോസിയേഷന്റെ സൗഹൃദ സംഗമം രാവിലെ 9ന്

ബോൾഗാട്ടി പാലസ് ഇവന്റ് സെന്റർ : ഹോട്ടൽ ടെക് കേരള പ്രദർശനം രാവിലെ 11ന്

വാസൻ ഐ കെയർ ആശുപത്രി : മുതിർന്ന പൗരന്മാർക്ക് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് .രാവിലെ 9ന്

മറൈൻഡ്രൈവ്: കൊച്ചിൻ മഹോത്സവം വൈകിട്ട് 3ന്

കൊറ്റങ്കാവ് ഭഗവതി ക്ഷേത്രം : ദേവി ഭാഗവത നവാഹയജ്ഞം. പാരായണം 7ന്. ശനീശ്വരപൂജ 5.30ന്

ഡർബാർ ഹാൾ ആർട് ഗ്യാലറി : എ.രാമചന്ദ്രന്റെ ചിത്രപ്രദർശനം. രാവിലെ 11ന്

എളംകുളം ഫാത്തിമ മാതാ ദേവാലയം : 70ാം ദർശന തിരുനാൾ. ദിവ്യബലി 6.45, 5.30

കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി : ജർമ്മൻ ഊർജ്ജ സാങ്കേതിക എക്‌സിബിഷൻ 9ന്

എറണാകുളം കരയോഗം ഹാൾ : കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കെ.ആർ നമ്പ്യാരുടെ വേദാന്ത പഠന ക്ലാസ് 10ന്

കാലടി ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല : സാഫല്യം 2019. പ്രണയ വിവാഹിതരുടെ സംഗമം. 10ന്

സുഭാഷ് പാർക്ക് : വുമൺ ഒഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ വാക്ക് ഫോർ ബെറ്റർ റോഡ്‌സ് 8ന്

ചാത്യാത്ത് എൽ.എം.സി.സി ഹൈസ്‌കൂൾ : 1980-2000 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉച്ചയ്ക്ക് 2ന്

രാമവർമ്മ ക്ലബ്ബ് : റിട്ടയേഡ് അഗ്രികൾച്ചറൽ ഓഫീസേഴ്‌സ് ഫോറത്തിന്റെ വാർഷിക ഒത്തുചേരൽ 11ന്

കേരള ഫൈൻ ആർട്‌സ് ഹാൾ : കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയും കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിക്കുന്ന പ്രൊഫഷണൽ നാടകം നമ്മളിൽ ഒരാൾ 6.30ന്