കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 109ാം ജന്മവാർഷികാഘോഷം സമാപിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. രാവിലെ ചങ്ങമ്പുഴ സമാധിയിൽ നടന്ന പുഷ്പാർച്ചനയിൽ ചങ്ങമ്പുഴയുടെ മകൾ ലളിത പങ്കെടുത്തു. ചങ്ങമ്പുഴ പാർക്കിൽ വനിതകളുടെ കവിസമ്മേളനം കനകതാളം ഡെപ്യൂട്ടി കളക്ടർ വൃന്ദ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡോ.അജു നാരായണൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി.