കൊച്ചി: കരിങ്കൽ ക്വാറികൾ ഒരുമിച്ച് പ്രവർത്തനം നിർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ഉപഭോക്തൃസംരക്ഷണ വേദി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കരിങ്കൽ ക്വാറികൾ ഒരുമിച്ച് പ്രവർത്തനം നിറുത്തിയാൽ കല്ലിനും എം സാന്റിനും ദൗർലഭ്യം നേരിടും. അമിതമായ വിലവർദ്ധനവിനും കാരണമാകും. പുതിയ കരിങ്കൽ ക്വാറികൾ ഫോറസ്റ്റ് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ഭൗമ ദൂരപരിധി എന്നുള്ള വ്യവസ്ഥ അഞ്ച് കി.മീ ആയി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. നെല്ലിമറ്റം ഹരിഹരൻ ചെയർമാനായും ജോസഫ് ആന്റണി ജനറൽ സെക്രട്ടറിയായും റാണി പോളി ട്രഷററായും 11 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.