കൊച്ചി: തമ്മനം വിനോദ സംഘടിപ്പിക്കുന്ന 19ാമത് ലെനിൻ ഇറാനി സ്മാരക കവിത രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. മികച്ച കവിതയ്ക്ക് 5555 രൂപയും പ്രശംസാപത്രവും ശില്പവുമാണ് സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കവിതയുടെ മൂന്ന് കോപ്പി, ഫോൺ നമ്പർ, സ്റ്റാമ്പ്സൈസ് ഫോട്ടോ, കവിയുടെ ബയോഡാറ്റ എന്നിവ സഹിതം കൺവീനർ, ലെനിൻ ഇറാനി സ്മാരക കവിതാ രചന മത്സരക്കമ്മിറ്റി, വിനോദ ലൈബ്രറി, തമ്മനം പി.ഒ, കൊച്ചി- 682032 എന്ന വിലാസത്തിൽ നവംബർ 10ന് മുമ്പ് അയക്കണം. ഫോൺ: 9747486482, 9895173241.